ബര്‍ലിന്‍ : ഇറാനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ മുപ്പതിനായിരത്തോളം ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ്.
വ്യോമപാതകള്‍ അടച്ചതും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമായി കഴിയുന്നത്. നിലവില്‍ ആകാശമാര്‍ഗ്ഗം ആളുകളെ ഒഴിപ്പിക്കുക അസാധ്യമാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാന വിവരങ്ങള്‍:
കുടുങ്ങിക്കിടക്കുന്നവര്‍: ഏകദേശം 30,000 ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍. ഇതില്‍ പതിനായിരത്തിലധികം പേര്‍ അടിയന്തര സഹായത്തിനായി എംബസിയില്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്.
യാത്രാ തടസ്സം: ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ അടച്ചു. ക്രൂയിസ് കപ്പലുകളും സര്‍വീസ് നിര്‍ത്തിവെച്ചു.
സുരക്ഷാ നിര്‍ദ്ദേശം: വിനോദസഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകളില്‍ തന്നെ തുടരണമെന്നും സ്വന്തം നിലയ്ക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുതെന്നും ജര്‍മ്മന്‍ ട്രാവല്‍ അസോസിയേഷന്‍ (DRV) കര്‍ശന നിര്‍ദ്ദേശം നല്‍കി.
യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് കരുതാനാവില്ലന്നും, നിലവിലെ സാഹചര്യത്തില്‍ സൈനിക നീക്കത്തിലൂടെ ആളുകളെ ഒഴിപ്പിക്കുക പ്രായോഗികമല്ലന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ പറഞ്ഞു.
ശനിയാഴ്ച ഇറാനിലെ ഭരണത്തലവന്‍ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയത്. ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും നേരെ തിരിച്ചടി ആരംഭിച്ചു. വരും ആഴ്ചകളിലും ചിലപ്പോള്‍ ഒരു മാസത്തോളം യുദ്ധം തുടര്‍ന്നേക്കാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചന.
നിലവില്‍ ദുബായ് സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നുണ്ട്. എങ്കിലും മേഖലയില്‍ റോക്കറ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്നതിനാല്‍ വലിയ തോതിലുള്ള അനിശ്ചിതത്വമാണ് തുടരുന്നത്.

Comments: